Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Donates

Kannur

ജ​യ​കു​മാ​റി​ന്‍റെ ആ​ടു​ക​ളെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ദാ​നം ചെ​യ്ത് കു​ടും​ബം

പ​യ്യ​ന്നൂ​ർ: വെ​റ്റ​റി​ന​റി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ‌‌അ​ടു​ത്തി​ല​യി​ലെ ഇ. ​ജ​യ​കു​മാ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹം വ​ള​ർ​ത്തി​യി​രു​ന്ന ആ​ടു​ക​ളെ കു​ടും​ബം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്തു. പ​യ്യ​ന്നൂ​ർ ബിആ​ർസി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നു​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ​രി​ൻ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ലൈ 28നാ​യി​രു​ന്നു ജ​യ​കു​മാ​റി​നെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ൻ പ​രി​പാ​ലി​ച്ചു വ​ന്നി​രു​ന്ന 52 ആ​ടു​ക​ൾ​ക്കു വേ​ണ്ടി പു​ല്ല​രി​യാ​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​യ​താ​യി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി​യി​ലെ വെ​റ്റ​റി​നി​റി ഉ​പ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യ​വേ​യാ​ണ് ജ​യ​കു​മാ​ർ ആ​ടു​ക​ളെ കൂ​ടി ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​യ​ത്.

ക​ശാ​പ്പ് ശാ​ല​ക​ളി​ൽ നി​ന്ന് ആ​ടു​ക​ളെ വി​ല​യ്ക്ക് വാ​ങ്ങി ഓ​മ​ന​ക​ളാ​യി വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. അ​വ പെ​റ്റു​പെ​രു​ക​യാ​യി​രു​ന്നു. വ​ള​ർ​ത്തി വ​ന്ന ആ​ടു​ക​ളി​ൽ ഒ​ന്നി​നെ പോ​ലും വി​ൽ​ക്കു​ക​യോ അ​വ​യു​ടെ പാ​ൽ ക​റ​ന്നെ​ടു​ക്കു​ക​യോ ചെ​യ്യാ​തെ​യാ​യി​രു​ന്നു ജ​യ​കു​മാ​ർ ത​ന്‍റെ അ​രു​മ​ക​ളെ പ​രി​പാ​ലി​ച്ചു പോ​ന്ന​ത്. ജ​യ​കു​മാ​റി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ടു​ക​ളെ പോ​റ്റി വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ദാ​നം ചെ​യ്യാ​മെ​ന്ന് കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് ബിആ​ർസി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. ബി​ആ​ർ​സി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 25 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഓ​രോ ആ​ടു വീ​തം ന​ൽ​കി.

ഈ ​ആ​ടു​ക​ൾ പ്ര​സ​വി​ക്കു​മ്പോ​ൾ അ​തി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​ലൂ​ടെ ആ​ട്ടി​ൻ​കൂ​ട്ട​ത്തി​ന്‍റെ പ​രി​പാ​ല​ക​നാ​യ ജ​യ​കു​മാ​റി​ന്‍റെ ഓ​ർ​മ​ക​ൾ കാ​ല​ങ്ങ​ളോ​ളം നി​ല​നി​ർ​ത്തു​ക​യാ​ണ് കു​ടും​ബം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ആ​ടു വി​ത​ര​ണ​ത്തി​ന് മു​ന്പാ​യി ആ​ടു വ​ള​ർ​ത്ത​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​വി. പ്ര​ശാ​ന്ത് ക്ലാ​സെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​സി. ഹാ​സിം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ബ​ഷീ​ർ, പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​എ. അ​ബ്ദു​ൾ ബ​ഷീ​ർ, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​എ. കെ. ​അ​ബ്ദു​ൾ ഹ​ക്കീം, ജ​യ​കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ , പ്രി​ൻ​സി​ൽ ഇ. ​സി. വി​നോ​ദ്, ഹൈ​സ്കൂ​ൾ എ​ച് എം ​ഫോ​റം ക​ൺ​വി​ന​ർ എം. ​ല​ക്ഷ്മ​ണ​ൻ, പ്രൈ​മ​റി എ​ച്ച്എം ഫോ​റം ക​ൺ​വി​ന​ർ സി. ​വി. ബാ​ബു, പ​യ്യ​ന്നൂ​ർ ബി​പി​സി​എം. വി. ​വി​നോ​ദ് കു​മാ​ർ, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ര​മേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up